അരാഷ്ട്രീയവാദം അപകടം: എ.കെ. ആന്റണി
Wednesday 24 December 2025 1:01 AM IST
തിരുവനന്തപുരം: അരാഷ്ട്രീയവാദം രാഷ്ട്രത്തിന് അപകടമെന്ന് മുൻ മുഖ്യമന്ത്രി എ.കെ ആന്റണി. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ മുഖമാസികയായ കലാശാലയുടെ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ രാഷ്ട്രീയത്തോട് ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്ക് താൽപര്യമില്ല. പ്ലസ് ടു കഴിഞ്ഞാൽ ചെറുപ്പക്കാർക്ക് കേരളത്തിൽ ജീവിക്കേണ്ടെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.