രണ്ടുതവണ വലിയ മുഴക്കം കേട്ടതായി പ്രദേശവാസികൾ; മലപ്പുറത്ത് ഭൂമി കുലുക്കമുണ്ടായതായി സംശയം
Wednesday 24 December 2025 7:00 AM IST
മലപ്പുറം: കോട്ടയ്‌ക്കലിൽ ഭൂമി കുലുക്കമുണ്ടായതായി സംശയം. മലപ്പുറം കോട്ടയ്ക്കൽ മേഖലയിൽ ഇന്നലെ രാത്രി 11.15ഓടെ അസാധാരണ മുഴക്കം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.
ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്പ്, പൊട്ടിപ്പാറ, കൊളത്തുപ്പറമ്പ്, എടരിക്കോട്, കാക്കത്തടം. ചീനംപുത്തൂർ, അരിച്ചോൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂമി കുലുക്കമുണ്ടായത്. ചിലയിടങ്ങളിൽ രണ്ടുതവണ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറയുന്നു. അതേസമയം, ഭൂമി കുലുക്കമാണെന്നതിൽ സ്ഥിരീകരണമില്ലെന്നാണ് പൊലീസ് പറയുന്നത്.