വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു
Wednesday 24 December 2025 3:00 PM IST
പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടിൽ രാധാകൃഷ്‌ണനാണ് മരിച്ചത്.
കഴിഞ്ഞ മാസം അഞ്ചിനാണ് സെവനപ്പിന്റെ കുപ്പിയിൽ സൂക്ഷിച്ചിരുന്നത് ആസിഡ് ആണെന്നറിയാതെ രാധാകൃഷ്‌ണൻ അതെടുത്ത് കുടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ ഒറ്റപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലുള്ള ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്‌ണൻ മരിച്ചത്.
ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന രാധാകൃഷ്‌ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.