തെരുവുമക്കൾക്കൊപ്പം ക്രിസ്‌മസ്
Thursday 25 December 2025 1:24 AM IST
കൊച്ചി: ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ തെരുവുകളിൽ താമസിക്കുന്നവർക്കും അലഞ്ഞു തിരിയുന്നവർക്കും കേക്കും ക്രിസ്തുമസ് ആശംസ കാർഡുകളും സമ്മാനിച്ച് വ്യത്യസ്തമായ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം നടന്ന ആഘോഷം ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് കെ.ഡി. ഡമീഷ്, ജില്ലാ വൈസ് പ്രസിഡന്റ് റോബിൻ, ജില്ലാ ജനറൽ സെക്രട്ടറി അലക്‌സ് ചാക്കോ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.