വില്യംസിനും തമീനയ്ക്കും ടി.എ. ജാഫർ സ്മാരക അവാർഡ്

Thursday 25 December 2025 12:28 AM IST
തമീന

കെ പി വില്യംസ്

കൊച്ചി: 1973ൽ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീം വൈസ് ക്യാപ്ടനും രണ്ടുവട്ടം ചാമ്പ്യന്മാരായ ടീമുകളുടെ പരിശീലകനുമായ ടി.എ. ജാഫറിന്റെ സ്മരണയ്ക്കായുള്ള ഫുട്ബാളേഴ്സ് കൊച്ചിന്റെ അവാർഡുകൾ കെ.പി. വില്യംസിനും തമീന ഫാത്തിമയ്ക്കും സമ്മാനിക്കും.

ടി.എ. ജാഫർ അനുസ്മരണയോഗം എം.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.

ബ്ലാസി ജോർജ്, എസ്.എസ്. നൗഷാദ്, ഇട്ടിമാത്യു, സി.വി, ഫിലിപ്പ്, കെ. ഗോകുലൻ, പി. നിസാർ, തമ്പി കലൈമണ്ണിൽ, ഭുവനദാസ്, എസ്. രാമചന്ദ്രൻ, എൻ.ജെ, ജേക്കബ്, സി.പി. രാജൻ, എ.എൻ. രവീന്ദ്രദാസ് എന്നിവർ ഓർമ്മകൾ പങ്കുവച്ചു.

പ്രീമിയർ ടയേഴ്സിന്റെ താരമായിരുന്ന കെ.പി. വില്യംസ് 1973ലെ സന്തോഷ് ട്രോഫി വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിച്ചിട്ടുണ്ട്.

കലൂരിലെ കറുകപ്പിള്ളി സ്വദേശിനിയായ തമീന ഫാത്തിമ ഇന്ത്യയുടെ അണ്ടർ 17 വനിതാടീം ഗോൾകീപ്പറാണ്.