കാപ്പ ചുമത്തി ജയിലിലടച്ചു

Thursday 25 December 2025 12:37 AM IST
സെബി വർഗീസ്

അങ്കമാലി: മൂക്കന്നൂർ താബോർ മാടശേരി സെബി വർഗീസിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവർച്ച, സ്ത്രീത്വത്തെ അവഹേളിക്കൽ, കാപ്പ ലംഘനം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മൂക്കന്നൂർ ശങ്കരൻകുഴി കപ്പേളയ്ക്ക് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ സെബിയും കൂട്ടാളിയും കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിയായതോടെയാണ് നടപടി.