ദേശീയ കർഷക ദിനാചരണം
Thursday 25 December 2025 12:02 AM IST
മേപ്പയ്യൂർ: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണ ജില്ലാതല ഉദ്ഘാടനം കീഴരിയൂരിൽ ജില്ലാ പഞ്ചായത്തംഗം ലത കെ പൊറ്റയിൽ നിർവഹിച്ചു. മനത്താനത്ത് രമേശൻ അദ്ധ്യക്ഷത വഹിച്ചു. കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം വേലായുധൻ, ഗ്രാമപഞ്ചായത്തംഗം രജിത കടവത്ത് വളപ്പിൽ, കെ.എം സുരേഷ് ബാബു, കൊല്ലൻകണ്ടി വിജയൻ, മുജീബ് കോമത്ത്, കീഴലത്ത് കുഞ്ഞിരാമൻ, പി.എം സാബു, കെ.കെ ദാസൻ, വി.സി പര്യേയി, വത്സല മങ്കട, എം.ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.