എൻ.എസ്.എസ് സപ്തദിന ക്യാമ്പ്

Thursday 25 December 2025 12:04 AM IST
ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്. എസ്. ക്യാമ്പ് വെട്ടി ഒഴിഞ്ഞ തോട്ടം ജി.എൽ.പി. സ്ക്കൂളിൽ വാർഡ് മെമ്പർ നസീമ അസീസ് ഉദ്ഘാടനം ചെയ്യുന്നു

പൂനൂർ: ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്.എസ് സപ്തദിന ക്യാമ്പ് സ്പന്ദനം

വെട്ടി ഒഴിഞ്ഞ തോട്ടം ജി.എൽ. പി സ്കൂളിൽ വാർഡ് മെമ്പർ നസീമ അസീസ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി അലവി. സി മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ മുഹമ്മദ്‌ അഷറഫ് വെട്ടി ഒഴിഞ്ഞ തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഡോ.മുസഫർ അഹമ്മദ്‌, പി.ടി.എ. പ്രസിഡന്റ് അൻസാർ പി.വി, എസ് എം സി ചെയർമാൻ ഷംസീർ, സാജിറ, കോളേജ് മാനേജർ ബലരാമൻ, കോളേജ് യൂണിയൻ ചെയർമാൻ ഷഗിൻദാസ്, അഭിഷേക് എന്നിവർ പ്രസംഗിച്ചു. ഡോ. ആശാലത സ്വാഗതവും എൻ.എസ്.എസ് വോളണ്ടിയർ പാർവതി നന്ദിയും പറഞ്ഞു.