എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു
Thursday 25 December 2025 12:12 AM IST
വടകര : കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പ് ഏറാമല ആദിയൂർ എൽ.പി സ്കൂളിൽ ആരംഭിച്ചു. വടകര എഡ്യുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് എൻ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു, കെ കെ വിപിൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്തംഗം പ്രമോദ് ടി കെ, ബ്ലോക്ക് മെമ്പർ പ്രസന്ന എം.കെ, വടകര മുനിസിപ്പൽ കൗൺസിലർ ബിജുൽ ആയാടത്തിൽ, സ്കൂൾ പ്രധാനാദ്ധ്യാപിക സജിന കെ, ശശി , സജിനി ഐ.കെ, പ്രേമൻ എം.ടി, ജാബിർ വി.കെ.സി, ദീപിന പി, അഷ്‌റഫ് എസ് എന്നിവർ പ്രസംഗിച്ചു. ഹരീഷ് കെ.ഐ സ്വാഗതവും സാനിയ എസ് നന്ദിയും പറഞ്ഞു.