ഓറഞ്ച് ദി വേൾഡ് കാമ്പെയിൻ
Thursday 25 December 2025 12:20 AM IST
കോഴിക്കോട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി 'ഓറഞ്ച് ദി വേൾഡ്' കാമ്പെയിൻ സംഘടിപ്പിച്ചു. വനിത-ശിശു വികസന വകുപ്പ്, ജില്ലാ വനിത-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്റ്റ് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ഫാറൂഖ് ട്രെയിനിംഗ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ.എസ്.എസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടർ സി ബിജു ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലിം റാലി ഫ്ളാഗ് ഓഫ് ചെയ്തു. അർബൻ 2 സി.ഡി.പി.ഒ തങ്കമണി അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി 210 വിദ്യാർത്ഥികൾ പങ്കെടുത്തു.