ഉപഭോക്തൃ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തണം: പി.ഉബൈദുള്ള
Thursday 25 December 2025 12:56 AM IST
മലപ്പുറം: ഉപഭോക്തൃ ചൂഷണം കൂടി വരുന്നതിനാൽ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം.എൽ.എ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ദേശീയ ഉപഭോക്തൃദിന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ ഉപഭോക്തൃകമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ.വിനോദ്, നിയുക്ത മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.റിനിഷ, കമ്മിഷൻ അംഗം പ്രീതി ശിവരാമൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ.കെ.ഷിബു, പ്രസ് ക്ലബ് സെക്രട്ടറി വി.പി.നാസർ, അബ്ദു റഹീം പൂക്കത്ത്, അസിസ്റ്റന്റ് രജിസ്ട്രാർ പി.ആർ.സ്മിത, ജില്ലാ സപ്ലൈ ഓഫീസർ എ.സജ്ജാദ് പങ്കെടുത്തു.