കേരള ബാംബൂ ഫെസ്റ്റ് നാളെ മുതൽ

Thursday 25 December 2025 12:29 AM IST

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 22-ാമത് കേരള ബാംബൂ ഫെസ്റ്റ് കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാണൽ സ്റ്റേഡിയം മൈതാനത്തിൽ നാളെ ആരംഭിക്കും. ജനുവരി ഒന്നുവരെയാണ് ഫെസ്റ്റ്.

നാളെ വൈകിട്ട് 7ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടന ദിവസം വൈകിട്ട് ഏഴു മുതൽ 8.30വരെയും മറ്റു ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8.30 വരെയും ജനുവരി ഒന്നിന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയുമാണ് പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്.

200 സ്റ്റാളുകളിലായി കരകൗശലപ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കും. ഭൂട്ടാനിൽ നിന്നുള്ള മുള കരകൗശല പ്രവർത്തകരും പങ്കെടുക്കും.

മുളവാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരികപരിപാടികൾ ഉണ്ടായിരിക്കും. മുളയരി, മുളക്കൂമ്പ് എന്നിവയിൽ നിർമ്മിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും മേളയിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.