കുതിപ്പ് തുടർന്ന് സ്വർണം
Thursday 25 December 2025 12:34 AM IST
കൊച്ചി: ഒരുലക്ഷം കടന്നും ബ്രേക്കിടാതെ സ്വർണവില. സംസ്ഥാനത്ത് ഇന്നലെയും സ്വർണത്തിന് വില വർദ്ധിച്ചു. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,01,880 രൂപയായി. ഗ്രാമിന് 12,735 രൂപയാണ് വില. സ്വർണവില കുതിച്ചുയർന്ന സാഹചര്യത്തിൽ വിപണിയിൽ ലാഭമെടുപ്പ് നടക്കുമെന്നും വില ചെറുതായെങ്കിലും ഇടിയുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. ഈ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ഇന്നലെയും വില വർദ്ധിച്ചത്. ആഗോളവിപണിയിൽ സ്വർണവില കുതിച്ചുയരുന്നതിന്റെ ചുവട് പിടിച്ചാണ് ആഭ്യന്തരവിപണിയിലും സ്വർണവില വർദ്ധിക്കുന്നത്.