എച്ച്.എം.ടി.യുടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

Thursday 25 December 2025 12:35 AM IST

ക​ള​മ​ശേ​രി​:​ ​എ​ച്ച്.​എം.​ടി​ ​യി​ൽ​ ​കുടിശികയുടെ പേരിൽ വിച്ഛേദിച്ച വൈ​ദ്യു​തി​ ​ബ​ന്ധം​ ​പു​ന​:​സ്ഥാ​പി​ച്ചു.​ ​കെ.​എ​സ്.​ഇ.​ബി​ ​ട്രാ​ൻ​സ്മി​ഷ​ൻ​ ​ചീ​ഫി​ന്റെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 6.30​ന് ​വൈ​ദ്യു​തി​ ​ല​ഭി​ച്ചു തുടങ്ങി.​ ​ കു​ടി​ശി​ക​യു​ടെ​ ​പേ​രി​ൽ​ ​കെ.​എ​സ്.​ഇ.​ബി,​ ​എ​ച്ച്.​എം.​ടി.​യു​ടെ​ ​വൈ​ദ്യു​തി​ ​വി​ച്ഛേ​ദി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ക​മ്പ​നി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്,​ ​വൈ​ദ്യു​തി​ ​വ​കു​പ്പ് ​മ​ന്ത്രി​ ​കൃ​ഷ്ണ​ൻ​ ​കു​ട്ടി​ ​എ​ന്നി​വ​രു​മാ​യി​ ​ന​ട​ന്ന​ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ​തീ​രു​മാ​നം.​ 20​ ​ല​ക്ഷം​ ​രൂ​പ​ 29​ന് ​അ​ട​യ്ക്ക​ണം.​ ​ജ​നു​വ​രി​ 15​ന​കം​ ​മ​റ്റ് ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​തീ​രു​മാ​നി​ക്കും.​ ​ബാ​ക്കി​ ​തു​ക​ ​ന​ൽ​കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​രേ​ഖാ​മൂ​ലം​ ​ഉ​റ​പ്പും​ ​ന​ൽ​കി. ചൊ​വ്വാ​ഴ്ച​ ​രാ​വി​ലെ​ 10​നാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ച്ച്.​എം.​ടി​ ​പ​വ​ർ​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​ ​വൈ​ദ്യു​തി​ ​ക​ണ​ക്ഷ​ൻ​ ​വി​ച്ഛേ​ദി​ച്ച​ത്.​ 30​ ​കോ​ടി​ ​രൂ​പ​ ​കു​ടി​ശി​ക​യു​ണ്ടെ​ന്ന് ​കാ​ണി​ച്ച് ​ക​ഴി​ഞ്ഞ​ 8​ന് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​വൈ​ദ്യു​തി​ ​മു​ട​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക​മ്പ​നി​ ​ക്വാ​ർ​ട്ടേ​ഴ്സി​ലെ​ ​താ​മ​സ​ക്കാ​ർ​ ​വെ​ള്ള​വും​ ​ക​റ​ന്റു​മി​ല്ലാ​തെ​ ​വ​ല​ഞ്ഞു.​ ​എ​ച്ച്.​എം.​ടി.​ ​സ്കൂ​ൾ,​ ​റേ​ഷ​ൻ​ ​ക​ട,​ ​സൊ​സൈ​റ്റി​ ​എ​ന്നി​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​താ​റു​മാ​റാ​യി. എ​ച്ച്.​എം.​ടി​യും​ ​കെ.​എ​സ്.​ഇ.​ബി​യും​ ​ത​മ്മി​ൽ​ 2007​ ​മു​ത​ലു​ള്ള​ ​കു​ടി​ശി​ക​ ​ത​ർ​ക്കം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​സി.​ഐ.​ടി.​യു,​ ​ഐ.​എ​ൻ.​ടി.​യു.​സി,​ ​ബി.​എം.​എ​സ് ​യൂ​ണി​യ​നു​ക​ൾ,​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​എ​ന്നീ​ ​സം​ഘ​ട​ന​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി,​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി,​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​എ​ന്നി​വ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.