വ​ർ​മ്മാ​ ​ഹോം​സി​ന് ക്രെ​ഡാ​യ് ​നാ​ഷ​ണ​ൽ​ ​ റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​എ​ക്‌​സ​ല​ൻ​സ് ​അ​വാ​ർ​ഡ് ​

Thursday 25 December 2025 12:38 AM IST

കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്‌സലൻസ് അവാർഡിന്റെ ഒന്നാം പതിപ്പിൽ എമർജിംഗ് ഡവലപ്പർ വിഭാഗത്തിൽ വർമ്മാ ഹോംസ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. രാജ്യത്തെ 500 ഡവലപ്പർമാരുടെ 800 ലേറെ പദ്ധതികളാണ് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റുരച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്ത് വർമ്മാ ഹോംസ് പാലിക്കുന്ന ഗുണനിലവാരം, രൂപകല്പനാ മികവ്, കാര്യക്ഷമത എന്നിവ വിലയിരുത്തിയാണ് ഈ അവാർഡ്. ഈ അവാർഡ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ രാജ്യാന്തരതലത്തിലുള്ള റിയൽ എസ്റ്റേറ്റ് വികസനം കൊണ്ടുവരാൻ പ്രാപ്തരാണെന്ന് കാണിക്കുക മാത്രമല്ല, വരും തലമുറയ്ക്ക് പ്രചോദന നൽകുകയും ചെയ്യുന്നുവെന്ന് ക്രെഡായ് കേരള സ്‌റ്റേറ്റ് ചെയർമാൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ താത്പര്യം മുൻനിറുത്തി കൂടുതൽ പ്രതിബദ്ധതയോടെ മുന്നേറാൻ ഈ അവാർഡ് നേട്ടം പ്രചോദനമാകുമെന്ന് വർമ്മാ ഹോംസ് മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ അഭിപ്രായപ്പെട്ടു.