തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ക്രിസ്മസ്

Thursday 25 December 2025 12:10 AM IST

തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമുയർത്തി ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കും. ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രാർത്ഥനകളും നടന്നു. അർദ്ധരാത്രി തുടങ്ങിയ ചടങ്ങുകൾ ഇന്നു പുലർച്ചെ വരെ നീണ്ടു. ഇന്നും വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥന നടക്കും. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കരോൾ സർവീസുകളും സംഘടിപ്പിച്ചു.