കരുണാകരൻ അനുസ്മരണം 

Thursday 25 December 2025 12:29 AM IST

തിരുവല്ല : കെ.കരുണാകരന്റെ രാഷ്ട്രീയ പ്രവർത്തനം മാതൃകയാക്കേണ്ടതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ഷൈലജ് പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, അഡ്വ.ബിനു വി.ഈപ്പൻ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, എ.ജി.ജയദേവൻ, ശ്രീജിത്ത് മുത്തൂർ, സജി എം.മാത്യു, പി.തോമസ് വർഗ്ഗീസ്, കെ.ജെ.മാത്യു, പി.എൻ.ബാലകൃഷ്ണൻ, ബെന്നി സ്കറിയ, റോയി, ശാന്തകുമാരി, ലാലി ജോൺ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.