ക്രിസ്മസ് ആഘോഷം
Thursday 25 December 2025 12:30 AM IST
തിരുവല്ല : വളഞ്ഞവട്ടം കെ.വി.യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജനപ്രതിനിധികളും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചു. വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജോൺ ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ വികസനസമിതി പ്രസിഡന്റ് റെജി ഏബ്രഹാം അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഷാജി മാത്യു, സൂസമ്മ പൗലോസ്, ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ എം.ആശ, ഹെഡ്മിസ്ട്രസ് ആർ.ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.സി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.