നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Thursday 25 December 2025 12:32 AM IST
പെരുനാട് : പെരുനാട് ബഥനി മലയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടെന്ന അഭ്യൂഹം ശക്തമായതോടെ വനംവകുപ്പ് നിരീക്ഷണം ഊർജിതമാക്കി. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനായി വിവിധയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ടാപ്പിംഗിന് പോയ തൊഴിലാളി ഔസേപ്പാണ് പുലിയെ കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ തോട്ടം തൊഴിലാളികളും നാട്ടുകാരും പുലിയെ കണ്ടിരുന്നു. ഇരുട്ടായാൽ പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയിലാണ് നാട്ടുകാർ.