യുവപ്രതിഭാ പുരസ്കാരം
Thursday 25 December 2025 12:38 AM IST
തിരുവല്ല : കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം പടയണി കലാകാരൻ തിരുവല്ല കുറ്റൂർ തത്ത്വമസിയിൽ പി.ശ്രേയസിന് ലഭിച്ചു. പതിനഞ്ച് വർഷത്തിലധികമായി അനുഷ്ഠാന കലാരൂപമായ പടയണി കലാരംഗത്ത് പ്രവർത്തിച്ചുവരുകയാണ്. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പടയണി അവതരിപ്പിച്ചിട്ടുണ്ട്. പടയണിയിൽ നിന്ന് അന്യംനിന്നുപോയതും പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതുമായ അരക്കിയക്ഷി, സുന്ദരയക്ഷി, ശിവകോലം എന്നീ കോലങ്ങൾ പഠിച്ചെടുത്ത് അവതരിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. പടയണി ആചര്യനായ പ്രസന്നകുമാർ തത്വമസിയുടെയും അമ്പിളിയുടെയും മകനാണ്.