നടി കേസ്: രണ്ടാം പ്രതി മാർട്ടിൻ അപ്പീൽ നൽകി

Thursday 25 December 2025 12:46 AM IST

കൊച്ചി: നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാംപ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയിൽ അപ്പീൽ നൽകി. എറണാകുളം സെഷൻസ് കോടതി 20 വർഷം കഠിനതടവിനു ശിക്ഷിച്ചതിനെ ചോദ്യം ചെയ്താണ് അപ്പീൽ. മറ്റ് അഞ്ച് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയ ശേഷം കൃത്യത്തിൽ പങ്കാളിയായെന്നും മൊബൈൽ സിം കാർഡ് നശിപ്പിച്ച് തെളിവു നശിപ്പിച്ചെന്നുമാണു പ്രോസിക്യൂഷൻ കേസ്.