ചോറിന് പകരം ഈ സാധനം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം; ഉപയോഗം കൃത്യമല്ലെങ്കില്‍ പ്രശ്‌നമാകും
മലയാളികളുടേയും ദക്ഷിണേന്ത്യക്കാരുടേയും പ്രധാന ഭക്ഷണമാണ് ചോറ്. ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് പറയുന്നവരാണ് കൂടുതലും. എന്നാല്‍ അമിതമായി ചോറ് കഴിക്കുന്നത് അമിതവണ്ണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ ഇന്ന് പലരും ചോറ് കഴിക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ അളവ് കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. ചോറിന് പകരം ചപ്പാത്തി പതിവാക്കുന്നവരാണ് കൂടുതലും.
അതുപോലെ തന്നെ ചോറിന് പകരം ഉപയോഗിക്കുന്ന മറ്റൊരു ധാന്യമാണ് ക്വിനോവ. ധാരാളം പോഷകങ്ങളുണ്ടെന്നതാണ് ക്വിനോവ പ്രിയപ്പെട്ടതാകാന്‍ കാരണം. മാത്രവുമല്ല ഇവ മാര്‍ക്കറ്റില്‍ വളരെ സുലഭമായി കിട്ടുകയും ചെയ്യും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ഇ, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ക്വിനോവയില്‍ അടങ്ങിയിട്ടുണ്ട്. ദഹനം, ഹൃദയത്തിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ എന്നി മെച്ചപ്പെടുത്തി ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ ധാന്യം സഹായകമാണ്.
എന്നാല്‍ ക്വിനോവ എല്ലാവര്‍ക്കും വളരെ പെട്ടെന്ന് ഇഷ്ടപ്പെടണമെന്നില്ല. ഇത് അതുപോലെ തന്നെ ക്വിനോവയുടെ അളവും വളരെ പ്രധാനമാണ്. വളരെ ചെറിയ അളവില്‍ വേണം ഇത് കഴിച്ച് തുടങ്ങുവാന്‍. അതുപോലെ തന്നെ ക്വിനോവ കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കാനും ശീലിക്കണം. ഇവ ദഹന പ്രക്രിയക്ക് സഹായിക്കും. അതുപോലെ തന്നെ ഈ ധാന്യം ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകാനും ശ്രദ്ധിക്കണം. അതുപോലെ തന്നെ ക്വിനോവ കഴിക്കുമ്പോള്‍ എപ്പോഴും ധാരളം പച്ചക്കറികളോ ഗ്രില്‍ ചെയ്ത ചിക്കനോ ചേര്‍ത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.