സർക്കാർ ഹെലികോപ്ടറിന് 4കോടി വാടക

Thursday 25 December 2025 1:13 AM IST

തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് നാലു കോടി രൂപ വാടക ഇനത്തിൽ അനുവദിച്ചു. ഒക്ടോബർ മുതൽ അടുത്ത മാർച്ച് വരെയുള്ള വാടകയാണ് അനുവദിച്ചത്. സാധാരണ ഉപയോഗിച്ച കാലയളവിലെ വാടകയാണ് നൽകാറുള്ളത്. ഓഗസ്റ്റ് മുതൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഇത് ഇളവു ചെയ്താണ് ധനവകുപ്പ് പണം അനുവദിച്ചത്. ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ഇതുവരെ 22കോടിയിലേറെ നൽകിയിട്ടുണ്ട്. 80ലക്ഷം രൂപയാണ് പ്രതിമാസ വാടക.