ഹൃദയ മാറ്റം: ദുർഗയുടെ നിലയിൽ പുരോഗതി

Thursday 25 December 2025 12:38 AM IST

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ (21) ആരോഗ്യനിലയിൽ പുരോഗതി. ദുർഗ മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അനുജൻ തിലക് കാമി ഇന്നലെ ദുർഗയെ കണ്ടു. നിർണായകമായ 72 മണിക്കൂർ പിന്നിടാനുള്ള കാത്തിരിപ്പിലാണെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ പറഞ്ഞു.

തിങ്കളാഴ്ചയാണ് ഹൃദയം മാറ്റിവച്ചത്.