അഞ്ചൽ കൺവെൻഷൻ
Thursday 25 December 2025 12:39 AM IST
അഞ്ചൽ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ കിഴക്കൻ മേഖലയിലെ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന മുപ്പതാമത് അഞ്ചൽ കൺവെൻഷൻ 26 മുതൽ 30 വരെ ഇടമുളയ്ക്കൽ വി.എം.ഡി.എം സെന്ററിൽ നടക്കും. 26ന് രാവിലെ 10ന് കിഴക്കൻ മേഖല സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ധ്യാനവും മദ്ധ്യസ്ഥ പ്രാർത്ഥനയും. ഫാ. സ്പെൻസർ കോശി ആയൂർ നേതൃത്വം നൽകും. വൈകിട്ട് 7ന് സമ്മേളനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 30ന് രാവിലെ 7.30ന് വിശുദ്ധ കുർബാനയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് കണിയന്ത്ര നേതൃത്വം വഹിക്കും. തുടർന്ന് ചാരിറ്റി വിതരണവും സമാപനയോഗവും.