ഖേലോ ഇന്ത്യ റഫറീസ് പാനലിലേക്ക്

Thursday 25 December 2025 12:42 AM IST

കൊല്ലം: 2026 ജനുവരി 5 മുതൽ 10 വരെ ദാമൻ ആൻഡ് ദിയുവിൽ നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറീസ് പാനലിലേക്ക് കൊല്ലം ജില്ലാ റഫറീസ് അസോ. സെക്രട്ടറി സൽമാൻ ഫാരിസിയെ തിരഞ്ഞെടുത്തു. ദേശീയ തലത്തിൽ 24 പേരെയാണ് തിരഞ്ഞെടുത്തത്‌. കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത രണ്ടുപേരിൽ ഒരാളാണ് സൽമാൻ.

തുടർച്ചായി നാലാം തവണയാണ് ദേശീയ മത്സരങ്ങളിലേക്ക് സൽമാനെ തിരഞ്ഞെടുക്കുന്നത്. മനയിൽ ഫുട്ബാൾ അസോസിയേഷൻ പരിശീലകനുമാണ് സൽമാൻ. ശാസ്താംകോട്ട വാട്ടർ അതോറിറ്റി ജീവനക്കാരനാണ്. ഭാര്യ: അജ്മി.

മക്കൾ: ആദം സൽമാൻ, ഐസ മറിയം, സാറ മറിയം.