കൈറ്റ് ക്ലബ് ക്രിസ്മസ് ആഘോഷം

Thursday 25 December 2025 12:43 AM IST

കൊല്ലം: കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷ പരിപാടികൾ വി പാർക്കിൽ ജില്ലാ കളക്ടർ എൻ.ദേവീദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രകൃതിദുരന്തങ്ങളോ, സംഘർഷങ്ങളോ ഇല്ലാത്ത ഒരു 2026 നായി നമുക്ക് പ്രത്യാശിക്കാമെന് ജില്ലാ കളക്ടർ എൻ.ദേവീദാസ് പറഞ്ഞു. കൈറ്റ് ക്ലബ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷനായി. കുരീപ്പുഴ വിജയൻ, ആർ. പ്രകാശൻ പിള്ള, ഒ.ബി.രാജേഷ്, പ്രബോധ്.എസ് കണ്ടച്ചിറ, ഷീബ തമ്പി, ഷിബു റാവുത്തർ, ചന്ദ്രൻപിള്ള, ബിന്ദു പരവൂർ, രഘുനാഥൻ, സുനിത തങ്കച്ചൻ, ശിവപ്രസാദ്, ഗ്രേസി, മീര രാജീവ്, പി.മോഹൻലാൽ, ബാബു ജയരാജ്, എച്ച്.താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.