സംഘാടകസമിതി രൂപീകരിച്ചു
Thursday 25 December 2025 12:45 AM IST
കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളേജ് ഗ്രൗണ്ടിൽ 27 മുതൽ 29 വരെ നടക്കുന്ന 30-ാമത് സംസ്ഥാന സബ് ജൂനിയർ സോഫ്ട് ബാൾ ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കൊല്ലം സോഫ്ട് ബാൾ അസോസിയേഷൻ പ്രസിഡന്റ് കെ.എബ്രഹാം (ജനറൽ കൺവീനർ), ജില്ലാ സെക്രട്ടറി യു.ജി.അഞ്ചുനാഥ് (ഓർഗനൈസിംഗ് സെക്രട്ടറി), സോഫ്ട് ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്പർജൻകുമാർ, ഡി.ബി കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ (രക്ഷാധികാരി), സംസ്ഥാന സെക്രട്ടറി വിപിൻ ബാബു (ചെയർമാൻ), വാർഡ് മെമ്പർ എസ്.പി.ശരത് (വൈസ് ചെയർമാൻ), ഡി.ബി കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് മേധാവി ഡോ. അരുൺ.സി.നായർ, പ്രൊഫ. നവ്യാരാജ്, വാർഡ് മെമ്പർ ദിലീപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റമീസ്, കലാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമൃത പ്രിയ, അരവിന്ദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.