ഇക്കൊല്ലം പിടിയിലായത് 75 കൈക്കൂലിക്കാർ
Thursday 25 December 2025 1:04 AM IST
തിരുവനന്തപുരം: ഇക്കൊല്ലം വിജിലൻസ് നടത്തിയ 56 ട്രാപ്പ് ഓപ്പറേഷനുകളിൽ പിടിയിലായത് ഉദ്യോഗസ്ഥരും ഇടനിലക്കാരുമടക്കം 75 പേർ. പ്രതിവർഷ ട്രാപ്പ് ഓപ്പറേഷനുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. പരാതിക്കാരുടെ സഹകരണത്തോടെയാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ ട്രാപ്പ് ഓപ്പറേഷൻ നടത്തുന്നത്. സർക്കാർ വകുപ്പുകളിൽ റവന്യു-19, തദ്ദേശം-12, പൊലീസ്-6, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി- 3 വീതം എന്നിവയാണ് മുന്നിൽ. മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷനുകളുമായി മുന്നോട്ടു പോവുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.