ശിവഗിരി തീർത്ഥാടന വിളംബര രഥയാത്ര പ്രയാണം തുടങ്ങി

Thursday 25 December 2025 1:08 AM IST

കൊല്ലം. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായിട്ടുള്ള തെക്ക് -കിഴക്കൻ മലയോര മേഖല വിളംബരജാഥ എസ്.എൻ.ഡി.പി യോഗം ആര്യങ്കാവ് ശാഖ ഗുരുമന്ദിരത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു. ശിവഗിരി മഠത്തിന്റെ ഭാഗമായ കൊല്ലം രാമസ്വാമി മഠം സെക്രട്ടറി സ്വാമി ധർമ്മവ്രത ഭദ്രദീപം തെളിച്ചു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ, വിളംബര ജാഥയുടെ പതാക ജാഥാ ക്യാപ്ടനും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറിയുമായ എസ്.ഷാജികുമാർ, വൈസ് ക്യാപ്ടൻ ഇടയക്കോട് ആർ.രാധാകൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ എൻ.മഹേശ്വരൻ, ജനറൽ കൺവീനർ കെ.ജയഘോഷ് പട്ടേൽ എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

ഗുരുധർമ്മ പ്രചരണ സഭ ജില്ലാ ചെയർമാൻ ഡി.രാജഗോപാൽ. ഡോ. വി.കെ.ജയകുമാർ, വി.എസ്.സന്തോഷ് കുമാർ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, പിറവത്തൂർ രാജൻ, ജി.ഹസ്താമലകൻ, പുത്തൂർ ശോഭനൻ, പത്തനാപുരം സുജാത, എസ്.ഷാജികുമാർ, കെ.ജയഘോഷ് പട്ടേൽ, ഇടയക്കോട് ആർ.രാധാകൃഷ്ണൻ, എൻ.മഹേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.