ക്രിസ്മസ് മധുരത്തിൽ വിപണികൾ

Thursday 25 December 2025 1:24 AM IST

മലപ്പുറം: ക്രിസ്മസിനായി കേക്ക് വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു പല കടകളിലും ഇന്നലെ അനുഭവപ്പെട്ടത്. ക്രീം കേക്കുകൾക്കാണ് എപ്പോഴും ഡിമാന്റെങ്കിലും ഇന്നലെ പ്ലം കേക്കുകളായിരുന്നു താരം. നോർമൽ പ്ലം കേക്കുകൾക്ക് പുറമെ ഷുഗർ ഫ്രീ എഗ്‌ലെസ് പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ജ്യൂസി പ്ലം കേക്ക്, ഡയറ്റ് സ്പെഷ്യൽ കേക്ക് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയായിരുന്നു. മുട്ടയും പഞ്ചസാരയും ചേർക്കാതെ ശർക്കര ഉപയോഗിച്ചുള്ള പ്ലം കേക്കുകളും ലഭ്യമാണ്. വീട്ടമ്മമാർ ഉണ്ടാക്കുന്ന ഹോം മെയ്ഡ് കേക്കുകളുടെ വിപണിയും പലയിടത്തും സജീവമായിരുന്നു.

റെയിൻബോ, ഡാർക്ക് വാഞ്ചോ, വൈറ്റ് വാഞ്ചോ, ഓറിയോ, മിൽക്കി ട്രഫിൾ, കാരമൽ ചോക്ലേറ്റ്, ചോക്കോചിപ്പ് കേക്ക്, സെനോറ ബബിൾ, ചോക്ലേറ്റ് ഗ്രാൻഡ്മ കേക്ക്, എലിസീ റോസ്, ഓറിയോ കാന്റി, ഐറിഷ് കോഫി, ഡെവിൾസ് ചോക്ലേറ്റ്, ലോട്ടസ് ബിസ്‌കഫ്, ബ്രൗണി സ്റ്റാക്ക്സ്‌ട്രോബറി ചീസ്, മാംഗോ മൗസീ കേക്ക്, ടെൻഡർ കോക്കനട്ട് മൗസീ കേക്ക് തുടങ്ങി വിവിധതരം കേക്കുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ചില കേക്ക് കടകളിൽ ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്റ്റ് പാക്കുകൾ അളവിനനസരിച്ച് പല വിലകളിൽ ലഭ്യമാണ്. ഓർഡർ അനുസരിച്ചുള്ള ക്രിസ്മസ് തീം കേക്കുകളും ജില്ലയിലുണ്ട്.

കേക്കുകളുടെ വിലവിവരം ( ഒരു കിലോ)

പ്ലം കേക്ക് - 650 ഷുഗർ ഫ്രീ എഗ്‌ലെസ് പ്ലം കേക്ക്-1,076

ജ്യൂസി പ്ലം കേക്ക്- 540

പ്ലം ക്യാരറ്റ് പുഡിംങ് കേക്ക് -600

റിച്ച് പ്ലം കേക്ക് - 675

റെയിൻബോ-999

ഓറിയോ കേക്ക്- 999

മിൽക്കി ട്രഫിൾ-950

കാരമൽ ചോക്ലേറ്റ്-950

ചോക്കോചിപ്പ് ചിപ്പ് കേക്ക്-1,200

സെനോറ ബബിൾ-1,200

ഐറിഷ് കോഫി-950

ഡെവിൾസ് ചോക്ലേറ്റ്-1,200

ലോട്ടസ് ബിസ്‌കഫ്-1,300

ടെൻഡർ കോക്കനട്ട് മൗസീ കേക്ക്-900