നടപടി പിൻവലിക്കണം: എൻ.ജി.ഒ സംഘ്
Thursday 25 December 2025 1:34 AM IST
പത്തനംതിട്ട: മെഡിസെപ് പ്രീമിയം തുക 9720 രൂപയായി വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.