വന്നു പൊൻതാരങ്ങൾ

Thursday 25 December 2025 4:21 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​ക​ദി​ന​ത്തി​ലെ​ ​ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യി​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​നം​ ​വാ​നോ​ള​മു​യ​ർ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​ടീം​ ​ശ്രീ​ല​ങ്ക​യ്ക്ക് ​എ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​ ​പി​ടി​ക്കാ​ൻ​ ​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ട്ടി​ലെ​ത്തി.​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ൽ​ ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​കു​ന്ന​ ​ശേ​ഷി​ക്കു​ന്ന​ ​മൂ​ന്ന​ ് ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​തി​രു​വ​ന​ന്ത​പു​രം​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​ഇ​ന്ത്യ​യു​ടേ​യും​ ​ശ്രീ​ല​ങ്ക​യു​ടേ​യും​ ​പെ​ൺ​പ​ട​യ്‌​ക്ക് ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​നി​ര​വി​ധി​ ​ആ​രാ​ധ​ക​രും​ ​താ​ര​ങ്ങ​ളെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​എ​ത്തി​യി​രു​ന്നു.ക്യാ​പ്‌​ട​ൻ​ ​ഹ​ർ​മ​ൻ​പ്രീ​ത്‌​ ​ക​‍ൗ​റി​നേ​യും​ ​ടീ​മി​നേ​യും​ ​വ​ലി​യ​ ​കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ​ആ​രാ​ധ​ക​ർ​ ​സ്വീ​ക​രി​ച്ച​ത്. വൈ​സ് ​ക്യാ​പ്‌​ട​ൻ​ ​സ്‌​മൃ​തി​ ​മ​ന്ഥ​ന,​​​ജെ​മീ​മ​ ​റോ​ഡ്രി​ഗ്ര​സ്,​ ​ഷ​ഫാ​ലി​ ​വ​ർ​മ്മ,​ദീ​പ്‌​തി​ ​ശ​‌​ ​റി​ച്ച​ ​ഘോ​ഷ്,​ ​സ്നേ​ഹ​ ​റാ​ണ,​ ​അ​മ​ൻ​ ​ജോ​ത് ​കൗ​ർ​ ,​ ​അ​രു​ന്ധ​തി​ ​റെ​ഡ്‌​ഡി​ ​എ​ന്നി​വ​രെ​ല്ലാം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​പു​റ​ത്തേ​ക്ക് ​വ​രു​മ്പോ​ൾ​ ​ആ​രാ​ധ​ക​ർ​ ​പേ​ര് ​വി​ളി​ച്ചാ​ണ് ​വ​ര​വേ​റ്റ​ത്.​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​സ്മൃ​തി​യും​ ​മ​റ്റ് ​ചി​ല​താ​ര​ങ്ങ​ളുംഓ​ട്ടോ​ഗ്രാ​ഫ് ​ന​ൽ​കി. ​ത​ല​സ്ഥാ​ന​ ​ന​ഗ​രി​യി​ൽ​ ​ആ​ദ്യ​ ​രാ​ജ്യാ​ന്ത​ര​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​ടൂ​ര്ണ​മെ​ന്റി​നാ​യി​ ​പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ലാ​ണ് ​ഇ​ന്ത്യ​യു​ടേ​യും​ ​ശ്രീ​ല​ങ്ക​യു​ടെ​യും​ ​താ​ര​ങ്ങ​ൾ​ ​വി​ശീ​ഖ​പ​ട്ട​ണ​ത്ത് ​നി​ന്ന് ​എ​ത്തി​യ​ത്.​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ​ .​ ​കെ​ ​കെ​ ​രാ​ജീ​വ് ,​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ജ​ന​ ​സ​ജീ​വ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പ​ട്ട​ ​സം​ഘ​മാ​ണ​ ്ഔ​ദ്യോ​ഗി​ക​മാ​യി​ ​ടീ​മു​ക​ളെ​ ​സ്വീ​ക​രി​ച്ച​ത്. ക്യാ​പ്‌​ട​ൻ​ ​ച​മാ​രി​അ​ട്ട​പൊ​ട്ടു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ശ്രീ​ല​ങ്ക​ൻ​ ​ടീം​ ​എ​ത്തി​യ​ത്. പ​ര​മ്പ​ര ​ ​പി​ടി​ക്കാൻ വി​ശാ​ഖ​പ​ട്ട​ണം​ ​വേ​ദി​യാ​യ​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ജ​യി​ച്ച​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​പ​ര​മ്പ​ര​യി​ൽ​ 2​-0​ത്തി​ന് ​മു​ന്നി​ലാ​ണ്.​ ​നാ​ളെ​ ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​മൂ​ന്നാം​ ​മ​ത്സ​ര​വും​ ​ജ​യി​ച്ച് ​പ​ര​മ്പ​ര​ ​സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ല​ക്ഷ്യം.​ ​മ​റു​വ​ശ​ത്ത് ​നാ​ള​ ​ജ​യി​ച്ച് ​പ​ര​മ്പ​ര​യി​ൽ​ ​പ്ര​തീ​ക്ഷ​ ​നി​ല​നി​റു​ത്താ​നാ​ണ് ​ല​ങ്ക​യി​റ​ങ്ങു​ന്ന​ത്.28,​ 30​ ​തീ​യ​തി​ക​ളി​ലാ​യാ​ണ് ​അ​വ​സാ​ന​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ.​ ​രാ​ത്രി​ 7​ ​മു​ത​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടീം​ ​ക​ളി​ക്കു​ന്ന​ ​ആ​ദ്യ​ ​പ​ര​മ്പ​ര​യാ​ണി​ത്. ബാ​റ്റിം​ഗ് ​ പി​ച്ച് റ​ൺ​ ​ഒ​ഴു​കു​ന്ന​ ​പി​ച്ചാ​ണ് ​ക്യൂ​റേ​റ്റ​റാ​യ​ ​എ.​എം​ ​ബി​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​കു​ന്ന​ ​ആ​ദ്യ​ ​വ​നി​താ​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​രം​ ​കൂ​ടി​യാ​ണ് ​നാ​ള​ത്തേ​ത്.

ജ​മീ​മ​യ്‌​ക്ക് ​ ചെ​വി​‌​ ​വേ​ദ​ന, ഡോ​ക്‌​ട​റെ​ ​ക​ണ്ടു ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടീ​മി​ലെ​ ​മി​ന്നും​ ​താ​ര​വും​ ​ലോ​ക​ക​പ്പ് ​ഹീ​റോ​യു​മാ​യ​ ​ജ​മീ​മ​ ​റോ​ഡ്രി​ഗ​സ് ​ചെ​വി​ ​വേ​ദ​ന​യെ​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​എ​യ​‌​പോ​ർ​ട്ടി​ൽ​ ​നി​ന്ന് ​അ​ന​ന്ത​പു​രി​ ​ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ​താ​രം​ ​പോ​യ​ത്.​ ​പേടി​ക്കാ​നി​ല്ലെ​ന്നും​ ​ചെ​റി​യ​ ​ഇ​ൻ​ഫെ​ക്ഷ​ൻ​ ​കാ​ര​ണ​മാ​ണ് ​ചെ​വി​വേ​ദ​ന​യു​ണ്ടാ​യ​തെ​ന്നും​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ജ​മീ​മ​ ​ഇ​ന്ന് ​ടീ​മി​നൊ​പ്പം​ ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും.