ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായില്ല

Thursday 25 December 2025 10:24 AM IST

ഇടുക്കി: വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇടുക്കി വെള്ളത്തൂവലിലാണ് സംഭവം. വെള്ലത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ശേഷമേ ആരാണ് മരിച്ചതെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.