ഡോ.  നിജി  ജസ്റ്റിൻ തൃശൂർ മേയറാകും; എ പ്രസാദ് ഡപ്യൂട്ടി മേയർ

Thursday 25 December 2025 12:07 PM IST

തൃശൂർ: കിഴക്കുംപാട്ടുകാരയിൽ നിന്നും വിജയിച്ച തൃശൂർ ഡിസിസി വെെസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ കോർപ്പറേഷൻ മേയറാകും. എ പ്രസാദ് ഡെപ്യൂട്ടി മേയറാകും. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു. ക്രിസ്‌മസ് ദിനത്തിൽ തന്നെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ദെെവത്തോട് നന്ദി പറയുന്നെന്നും നിജി പ്രതികരിച്ചു.