ജില്ലാ അദ്ധ്യാപക കായികമേള

Friday 26 December 2025 3:16 PM IST

തൃപ്പൂണിത്തുറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല കായികമേള തൃപ്പൂണിത്തുറ മുൻ നഗരസഭ അദ്ധ്യക്ഷ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഷൈനി.പി.എം, ജില്ലാ സെക്രട്ടറി ഡാൽമിയ തങ്കപ്പൻ, കായികമേള ജില്ലാ കൺവീനർ ടി.എ.അബൂബക്കർ, ജില്ലാ ട്രഷറർ എ.എൻ.അശോകൻ,

ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോജ് വാസു, വൈസ് പ്രസിഡന്റ് നിഷാദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.