ആമ്പല്ലൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Friday 26 December 2025 3:25 PM IST

ചോറ്റാനിക്കര: ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ.സി. വേണുവിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീല ഗോപാലനെയും മത്സരിപ്പിക്കാൻ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കോർകമ്മിറ്റി തീരുമാനിച്ചു.

തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി ധാരണയോ നീക്കുപോക്കോ കൂട്ടുകെട്ടോ ഉണ്ടായിരിക്കില്ലെന്നും അവരുടെ വോട്ട് സ്വീകരിക്കില്ലെന്നും യോഗം തീരുമാനിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, ബിജു തോമസ്, കെ.എസ്. രാധാകൃഷ്ണൻ, എം.എസ്. ഹമീദുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.