അടുക്കളയിലെ സ്ലാബിനടിയിൽ ഇണചേർന്ന മൂന്ന് കൂറ്റൻ അണലികൾ; കണ്ടവരെല്ലാം ഭയന്നുവിറച്ചു, വീഡിയോ
Friday 26 December 2025 3:51 PM IST
ക്രിസ്തുമസ് ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ നഗരൂരിന് അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് കോൾ വന്നത്. കരിയില അനങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ രണ്ട് പാമ്പുകളെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് പാമ്പ് ഇഴഞ്ഞുപോയ പാടുകൾ കണ്ടു. അങ്ങനെ പഴയ അടുക്കളയ്‌ക്കുള്ളിൽ വാവാ തെരച്ചിൽ നടത്തി.
ഒന്നും രണ്ടുമല്ല വലിയ മൂന്ന് അണലിപ്പാമ്പുകളാണ് അവിടെയുണ്ടായിരുന്നത്. കണ്ടാൽ തന്നെ ഭയം തോന്നും. അത്രയും വലിപ്പമുള്ള പാമ്പാണ്. ഇതിൽ രണ്ട് പാമ്പുകളുടെ വയറ്റിൽ മുട്ടയുണ്ടായിരുന്നു. ഈ പാമ്പുകളുടെ കടികിട്ടിയാൽ മരണം ഉറപ്പായിരുന്നു. ഇവയെ വാവാ സുരേഷ് നിമിഷങ്ങൾകൊണ്ട് പിടികൂടി ചാക്കിലാക്കി. കാണുക അണലികളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.