സപ്ലൈകോ ജീവനക്കാർ പ്രതിഷേധിച്ചു
Friday 26 December 2025 5:14 PM IST
കാക്കനാട് : സപ്ലൈകോയിലെ ജൂനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലെ ഡെപ്യൂട്ടേഷൻ 5ശതമാനം വീതം കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയും എൻ.എഫ്.എസ്.എ തസ്തികകൾ വകുപ്പിലെ ജീവനക്കാർക്ക് നൽകണമെന്നാവശ്യപ്പെട്ടും സിവിൽ സപ്ലൈസ്
ഓഫീസേഴ്സ് ഫെഡറേഷന്റെ നേത്യത്വത്തിൽ എറണാകുളം കളക്ടറേറ്റിൽ ജീവനക്കാർ പ്രതിഷേധിച്ചു.
പ്രതിഷേധം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്.ഒ.എഫ് ജില്ലാ പ്രസിഡന്റ് ശർമേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, കെ.സി.എസ്.ഒ.എഫ് ജില്ലാ സെക്രട്ടറി സൗമ്യ, വിജീഷ് ചന്ദ്രൻ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.