വെറും നാലുദിവസം കൊണ്ട് മലയാളികൾ കുടിച്ചുതീർത്തത് 300 കോടിയുടെ മദ്യം; ക്രിസ്‌മസ് വാരത്തിൽ ബെവ്‌കോയിൽ റെക്കാഡ് വിൽപന
Friday 26 December 2025 5:39 PM IST
തിരുവനന്തപുരം: ബെവ്‌കോയിൽ ക്രിസ്‌മസ് വാരത്തിൽ റെക്കാഡ് മദ്യവിൽപന. 332.62 കോടി രൂപയുടെ വിൽപന നടന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 22 മുതൽ 25വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷത്തേക്കാൾ വൻ വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. 19 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.
ഡിസംബർ 24ന് വൈകുന്നേരമാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 114.45 കോടി രൂപയുടെ മദ്യമാണ് ഈ ദിവസം വിറ്റഴിച്ചത്. കഴിഞ്ഞവർഷമിത് 98.98 കോടി രൂപയായിരുന്നു. ഇക്കൊല്ലം ബെവ്‌കോ പ്രീമിയം കൗണ്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയതാണ് മദ്യവിൽപനയ്ക്ക് വൻ വർദ്ധനവിന് കാരണമായതെന്നാണ് വിലയിരുത്തൽ.