അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ കൊച്ചുത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷയാകും
Saturday 27 December 2025 12:58 AM IST
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊച്ചുത്രേസ്യ തങ്കച്ചനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.എം.വർഗീസിനെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നിശ്ചയിച്ചു. റോജി എം. ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കും.
ആദ്യ രണ്ടരവർഷത്തേക്കാണ് ഇവർക്ക് ചുമതല നൽകിയിരിക്കുന്നത്. തുടർന്നുള്ള കാലയളവിൽ അനിമോൾ ബേബി പ്രസിഡന്റായും സെബി കിടങ്ങേൻ വൈസ് പ്രസിഡന്റായും ചുമതലയേൽക്കുമെന്നും യോഗം തീരുമാനിച്ചു.