ശ്രീശങ്കര സത്സംഗസമിതി വാർഷികം

Friday 26 December 2025 6:03 PM IST

കൊച്ചി: എളമക്കര ശ്രീശങ്കര സൽസംഗസമിതിയുടെ പത്താം വാർഷികാഘോഷവും കുടുംബ സംഗമവും നാളെ രാവിലെ 9.30ന് പുന്നയ്ക്കൽ ക്ഷേത്രസമുച്ചയം ഊട്ടുപുര ഹാളിൽ ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ആർ.ഭാസ്‌ക്കരൻ മുഖ്യപ്രഭാഷണം നടത്തും. സമിതി പ്രസിഡന്റ് മുൻ കമാൻഡർ കെ.സി.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം, ശ്രീവിഷ്ണുസഹസ്രനാമ സമൂഹ ജപം, ധർമ്മ പ്രഭാഷണം, വിവിധ സംഘടനകളെ ആദരിക്കൽ, ഗുരുപ്രണാമം, കലാപരിപാടികൾ എന്നിവ നടത്തുമെന്ന് ജനറൽ സെക്രട്ടറി ആർ. രാജേഷും ജനറൽ കൺവീനർ ഡോ. സ്മിത പിള്ളയും അറിയിച്ചു.