ഐ.എച്ച്,ആർ.ഡി ഗ്ലോബൽ അലുമ്‌നി മീറ്റ് 28ന്
Friday 26 December 2025 7:01 PM IST
കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്,ആർ.ഡി) സംഘടിപ്പിക്കുന്ന ഗ്ലോബൽ അലുമ്‌നി മീറ്റ് 28ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിൽ നടക്കും. വിവിധ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലെ മുൻവിദ്യാർത്ഥികൾ പങ്കെടുക്കും. പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ, അലുമ്‌നി പോർട്ടൽ ഉദ്ഘാടനവും നടക്കും. വിവരങ്ങൾക്ക്: ihrdglobalalumnimeet.com