വിരാടിന് അർദ്ധ സെഞ്ച്വറി, രോഹിത് ഡക്ക്

Saturday 27 December 2025 2:29 AM IST

ബംഗളുരു : വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടി ഗുജറാത്തിനെതിരെ നടന്ന മത്സരത്തിൽ വിരാട് കൊഹ്‌ലി അർദ്ധ സെഞ്ച്വറി നേടി. 61 പന്തുകളിൽ 13 ഫോറുകളും ഒരു സിക്സും അടക്കം 77 റൺസാണ് വിരാട് നേടിയത്.ക്യാപ്ടൻ റിഷഭ് പന്ത് 70 റൺസും നേടി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 254/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ഗുജറാത്ത് 47.4 ഓവറിൽ 247ന് ആൾഔട്ടായി.

അതേസമയം ഉത്തരാഖണ്ഡിനെതിരെ മുംബയ്‌ക്ക‌് വേണ്ടി ഇറങ്ങിയ രോഹിത് ശർമ്മ നേരിട്ട ആദ്യ പന്തിൽ ഡക്കായെങ്കിലും മുംബയ് 51 റൺസിന് വിജയിച്ചു.