ഉദയംപേരൂരിൽ ധീവരസഭ പ്രതിഷേധം
Friday 26 December 2025 9:24 PM IST
ഉദയംപേരൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ടി.വി. ഗോപിദാസിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഉദയംപേരൂരിലെ ആറ് കരയോഗങ്ങളിലെ പ്രതിനിധികൾ നടത്തിയ പ്രതിഷേധ സമരം ധീവരസഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് പ്രസിഡന്റ് എം.കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.വി. മുരളീധരൻ, പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി.എം. രവീന്ദ്രൻ, വി.ബി. ഷാജിമോൻ, കരയോഗങ്ങളിലെ പ്രതിനിധികളായ എം.എസ്. സുഗുണൻ, സാജു മുട്ടത്ത്, കെ.വി. ഷിബു, സി.എസ്. സുരേഷ്, പി.ടി. ഷിബു, ഇ.വി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.