തൊഴിൽമേള ഇന്ന്
Saturday 27 December 2025 1:36 AM IST
പാലക്കാട്: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇന്ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 9:30ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തിച്ചേരേണം. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. സ്‌പോട് റെജിസ്‌ട്രേഷനും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫോൺ: 9495999667, 9895967998