അധിക കോച്ച്
Saturday 27 December 2025 1:37 AM IST
പാലക്കാട്: പുതുവത്സര സമ്മാനമായി തിരുവനന്തപുരം നോർത്ത്-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ(16349-50) രണ്ട് കോച്ച് അധികമായി ഏർപ്പെടുത്തും. നിലവിൽ 14 കോച്ച് ആണ് ട്രെയിനിനുള്ളത്. ഒന്നുവീതം എ.സി ത്രീ ടയർ, സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് ഡിസംബർ 31 മുതൽ ഏർപ്പെടുത്തുക. ഇതോടെ 1 എ.സി ടു ടയർ, 2 എ.സി ത്രി ടയർ, 7 സ്ലീപ്പർ ക്ലാസ്, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ച്, ഭിന്നശേഷി സൗഹൃദമായ 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ ഉൾപ്പെടെ രാജ്യറാണിയിലെ കോച്ചുകളുടെ എണ്ണം 16 ആകും.