സഹവാസ ക്യാമ്പ്

Saturday 27 December 2025 1:37 AM IST
തത്തമംഗലം ജി.എസ്.എം എച്ച്.എസ്.എസിൽ ആരംഭിച്ച ചിറ്റൂർ ഗവ:കോളേജ് നാഷണൽ സർവ്വീസ് സ്‌കീം ക്യാമ്പിൽ നിന്ന്.

ചിറ്റൂർ: ഗവ. കോളേജ് ചിറ്റൂർ എൻ.എസ്.എസ് 39, 75 യൂണിറ്റുകളുടെ സഹവാസ ക്യാമ്പ് യുവധ്വനി ജി.എസ്.എം.എച്ച്.എസ്.എസ്, തത്തമംഗലത്ത് ആരംഭിച്ചു. ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മനു ചക്രവർത്തി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി ഡോ. പി.സുരേഷ്, പി.ജെ.അശ്വതി, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ വേലായുധൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സ്വാമിനാഥൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എ.റുബീന, ഡോ. കെ.ശ്രീകല എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 മുതൽ അഹല്യ ഹോസ്പിറ്റൽ, ഐ ഫൗണ്ടേഷൻ പാലക്കാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പും, ആരോഗ്യപരിശോധനാക്യാമ്പും നടത്തും.