സ്വർണം മുന്നോട്ടുതന്നെ
കൊച്ചി: കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,02,680 രൂപയായി റെക്കോഡിട്ടു. കേരളത്തിൽ ഒരു ലക്ഷം എന്ന ചരിത്രവില രേഖപ്പെടുത്തിയതിന് ശേഷം പിന്നോട്ടു പോയിട്ടില്ല.
560 രൂപയാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 12,835 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,530 ഡോളർ എന്ന റെക്കാഡ് മറികടന്നു.
സുരക്ഷിതനിക്ഷേപം എന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നത് മഞ്ഞലോഹത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം വിപണിയിലെ ലാഭമെടുപ്പിനെ തുടർന്ന് അന്താരാഷ്ട്രവില ഇടിഞ്ഞിരുന്നു. സ്വർണത്തിനൊപ്പം വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും വില വർദ്ധിക്കുകയാണ്. വെള്ളിക്ക് ഔൺസിന് 75 ഡോളറും പ്ലാറ്റിനത്തിന് 2400 ഡോളറുമാണ് അന്താരാഷ്ട്ര വിപണി വില.
കുതിപ്പിന് പിന്നിലെ പ്രധാനി അമേരിക്ക
യു.എസ് ഫെഡറൽ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത
യു.എസും വെനസ്വേലയും തമ്മിലുള്ള സംഘർഷം
യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക
മറ്റ് ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ
ഡോളറിന് പകരമാകാൻ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധം