ക്രിസ്മസ് മദ്യവില്പന: 53കോടിയുടെ വർദ്ധന
Saturday 27 December 2025 12:17 AM IST
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് നാലുദിവസങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് മദ്യവില്പനയിൽ 53.08 കോടിയുടെ വർദ്ധന. 22 മുതൽ 25 വരെ ആകെ 332.62 കോടിയുടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 279.54 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 24ന് 78.90 ലക്ഷത്തിന്റെ വില്പന നേടി തൃശൂർ ജില്ലയിലെ ചാലക്കുടി ഷോപ്പ് ഒന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം ജില്ലയിലെ പഴയഉച്ചക്കട( 68.73 ലക്ഷം), എറണാകുളത്തെ ഇടപ്പള്ളി (66.92) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങൾ.